സരിതയെ സ്ത്രീആരാധകര്‍ വളഞ്ഞു : ഓട്ടോഗ്രാഫിനായി തിക്കും തിരക്കും

saritha1പണക്കാരേക്കാള്‍ വിവരമുള്ളവരെ ബഹുമാനിക്കുന്നവരായിരുന്നു മലയാളികള്‍. എന്നാലിന്നോ കഴിഞ്ഞ വര്‍ഷം രാഷ്ട്രീയകേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത സോളാര്‍തട്ടിപ്പുകേസിലെ നായിക സരിത എസ് നായര്‍ക്കും ഏറെ ആരാധകര്‍. സരിതയോടൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും സ്ത്രീകളടക്കുമുള്ള ആരാധകര്‍ തിരക്കുകൂട്ടുന്നു.

കഴിഞ്ഞ ദിവസം സിനമാക്കാരുടെ ഇഷ്ടദൈവമായ കൊല്ലുര്‍ മൂകാംബികദേവി ക്ഷേത്രത്തില്‍ വച്ചായിരുന്ന ആരാധകര്‍ സരിതെയെ വളഞ്ഞത്.
ക്ഷേത്രജീവനക്കാരുടെ അകമ്പടിയോടെ പ്രത്യേക ക്യൂവില്‍ വിഐപി പരിഗണനയോടെയായിരുന്നു സരിത എസ് നായരുടെ ദേവീദര്‍ശനം. അവധിക്കാലമായതിനാല്‍ ധാരാളം മലയാളികുടുംബങ്ങള്‍ ദര്‍ശനത്തിനായി അമ്പലത്തിലുണ്ടായിരുന്നു. വിവാദ നായികെയ കണ്ടപ്പോള്‍ പലരും അടുത്തുകൂടി ഇവരോട് താരപരിവേഷത്തോടെ സരിത ചിരിച്ച് പെരുമാറിയതോടെ ചിലര്‍ ഫോട്ടോയെടുക്കാനും ഓട്ടാഗ്രാഫ് വാങ്ങാനും തുടങ്ങി. സരിത ചില ആരാധകര്‍ക്ക് കറന്‍സിനോട്ടിലാണത്രെ ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുത്തത്.

എന്നാല്‍ ഈ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന മലയാളിനടിമാരായ മീരനന്ദന, മഞ്ജുപിള്ള എന്നിവരെ ജനം മൈന്‍ഡ് ചെയ്തില്ലെന്നാണ് കേള്‍വി..

രണ്ടുകുട്ടികള്‍ക്കും അമ്മക്കും മറ്റൊരുബന്ധുവിനുമൊപ്പമാണ് സരിത ക്ഷേത്രത്തിലെത്തിയത്‌