ജയിലില്‍ സരിതയ്ക്ക് ലഭിക്കുന്നത് വിഐപി പരിഗണന;സഹതടവുകാരി

saritha s nair copyകാക്കനാട്: സോളാര്‍തട്ടപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ജയിലില്‍ ലഭിച്ചിരുന്നത് വിഐപി പരിഗണനയെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തല്‍.

സരിതയ്ക്ക് ഹോട്ടലില്‍ നിന്നും നല്ല ഭക്ഷണവും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും എത്തിച്ചു കൊടുത്തിരുന്നതായും ഒരു ജയില്‍പ്പുള്ളിയോട് എന്ന തരത്തല്‍ സരിതയോട് ആരും പെരുമാറിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എല്ലാ സുഖസൗകര്യങ്ങളോടു കൂടിയാണ് സരിത ജയിലില്‍ കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.

സരിതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 33 കേസുകളില്‍ 31 കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇനി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കൂടി മാത്രമെ ജാമ്യം ലഭിക്കാനൊള്ളു. ഇതിനായി അഭിഭാഷകന്‍ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും.