സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു : കേരളത്തെ മലപ്പുറത്തുകാര്‍ നയിക്കും.

തിരു സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള 20 അംഗ കേരളതാരങ്ങളെ പ്രഖ്യാപിച്ചു. തികച്ചും പുതുമുഖതാരങ്ങളുമായാണ് കേരളം പടയ്ക്കിറങ്ങുന്നത്.
മലപ്പുറം താനുര്‍ തെയ്യാല കണ്ണന്തളി സ്വദേശിയായ ഉസ്മാനാണ് കേരളത്തെ നയിക്കുക 2011 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം സന്തോഷ് ട്രോഫി കളിച്ച പരിചയ സമ്പത്തുമായാണ് ഉസ്മാന്‍ കേരളത്തിന്റെ ജേഴ്‌സിയണിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം പരിക്കുമൂലം മാറിനില്‍ക്കേണ്ടി വന്നതിനുശേഷമുള്ള തിരിച്ചുവരവില്‍ നായകസ്ഥാനം ലഭിച്ചതില്‍ ഉസ്മാനും നാട്ടുകാരും വലിയ സന്തോഷത്തിലാണ്.

കണ്ണന്തളിയിലെ സ്പന്ദനം ക്ലബ്ബിലുടെയാണ് ഉസ്മാന്‍ പന്ത് തട്ടിതുടങ്ങിയത്. പിന്നീട് തിരൂരിലെ ബ്രദേഴ്‌സിലുടെ മലപ്പുറം ലീഗ് കളിച്ചു. ഇതിന്റെ തുടര്‍ച്ചയായി കൊച്ചി മലബാര്‍ യുണൈറ്റഡിലെത്തിയ ഉസ്മാന്‍ കേരളത്തിന്റെ സ്വന്തം എസ്ബിടിയുടെ താരമാവുകയായിരുന്നു.
സന്തോഷ് ട്രോഫിക്കു പുറമെ ഡുറാന്റ് കപ്പിലും ഉസ്മാന്‍ കളിച്ചിട്ടുണ്ട്
പറമ്പത്ത് വീട്ടില്‍ പരേതനായ കോയയുടെയും സൈനബയുടെയും മകനാണ് ഉസ്മാന്‍. ജാസിറായണ് ഭാര്യ. ഉസമാന്റെ വേഗതയും മനോഹരമായ ഹെഡറുകളും കേരളത്തെ ഫൈനല്‍ മത്സരങ്ങളിലേക്ക് നയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കണ്ണന്തളിയിലെ കുട്ടുകാര്‍.
അഞ്ചാം തവണ കേരളത്തിന് ബുട്ടണിയുന്ന ഫിറോസ് കളത്തിങ്ങളാണ് ഇത്തവണ വൈസ് ക്യാപ്റ്റന്‍. മഞ്ചേരി പുല്ലുര്‍ സ്വദേശിയായ ഫിറോസ് നിലവില്‍ കേരള പോലീസ് ടീം അംഗമാണ് . മഞ്ചേരി എന്‍എസ്എസ് ആയിരുന്നു സ്‌ട്രൈക്കര്‍ ആയ ഫിറോസിന്റെ തട്ടകം
ജിഷ്ണു ബാലകൃഷ്ണന്‍, അസഹ്‌റുദ്ധീന്‍, എന്നവരാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയിലെ മലപ്പുറത്തിന്റെ മറ്റ് സാനിധ്യങ്ങള്‍.

കേരള ടീം-

ഗോള്‍ കീപ്പര്‍മാര്‍: വി മിഥുന്‍ (കണ്ണൂര്‍), ഹജ്മല്‍ (പാലക്കാട്), എസ് മെല്‍ബിന്‍ (തിരുവനന്തപുരം). പ്രതിരോധം: എം നജേഷ് (കാസര്‍കോട്), എസ് ലിജോ (തിരുവനന്തപുരം), രാഹുല്‍ വി രാജ് (തൃശൂര്‍), നൌഷാദ് (കോട്ടയം), വി ജി ശ്രീരാഗ് (തൃശൂര്‍). മധ്യനിര: എസ് സിസണ്‍ (തിരുവനന്തപുരം), വി കെ ഷിബിന്‍ലാല്‍ (പാലക്കാട്), മുഹമ്മദ് പറക്കൊട്ടില്‍ (പാലക്കാട്), ജിഷ്ണു ബാലകൃഷ്ണന്‍ (മലപ്പുറം), നെറ്റോ ബെന്നി ( ഇടുക്കി), അനന്ദു മുരളി (കോട്ടയം), അസ്ഹറുദ്ദീന്‍ (മലപ്പുറം).മുന്നേറ്റം: പി ഉസ്മാന്‍ (മലപ്പുറം), ജോബി ജെസ്റ്റിന്‍ (തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ് ( ഇടുക്കി), ഫിറോസ് കളത്തിങ്കല്‍ (മലപ്പുറം), സഹല്‍ അബ്ദുല്‍ സമദ് (കണ്ണൂര്‍).ിജോ (മധ്യനിര-തിരുവനന്തപുരം).

കര്‍ണാടകം, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്.അഞ്ചുമുതല്‍ 10 വരെ കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഉദ്ഘാടനമത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും.