ശാന്താദേവി അനുസ്മരണം ഇന്ന്

download (1)കോഴിക്കോട്: അമ്മ വേഷങ്ങളിലൂടെയും മുത്തശ്ശി വേഷങ്ങളിലൂടെയും നാട്ടുമ്പുറത്തുകാരിയായി മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന ശാന്താദേവിയുടെ അനുസ്മരണം ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടക്കും.

കോഴിക്കോട് നാടക പ്രവര്‍ത്തകരകുടെ കൂട്ടായ്മയായ നന്മയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളിലും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വന്റി ഫോര്‍ ഫ്രെയിമിന്റെ നേതൃത്വത്തില്‍ നളന്ദയിലുമാണ് നടക്കുക.

നന്മയുടെ ആഭിമുഖ്യത്തില്‍ ശാന്താദേവി അഭിനയിച്ച അഞ്ച് നാടകങ്ങളിലെ വ്യത്യസ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഓര്‍മകളില്‍ എന്നും ഒരമ്മ എന്നപേരില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന നാടകം അവതരിപ്പിക്കും.

നളന്ദയില്‍ നടക്കുന്ന 24 ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പരിപാടിയില്‍ ശാന്താദേവി പുരസ്‌ക്കാരങ്ങളുടെ വിതരണം നടക്കും. ചടങ്ങ് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്യും.