ക്രിസ്‌മസ്സ്‌ ആഘോഷിക്കാന്‍ സഞ്‌ജയ്‌ ദത്തിന്‌ പരോള്‍

sd-dec24മുംബൈ: ക്രിസ്‌മസ്സ്‌ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡ്‌ താരം സഞ്ചയ്‌ ദത്തിന്‌ 14 ദിവസത്തെ പരോള്‍ അനുവദിച്ചു. അദേഹത്തിന്റെ അപേക്ഷയില്‍ യാര്‍വാദ സെന്‍ട്രല്‍ ജയില്‍ അധികൃതരാണ്‌ 14 ദിവസത്തെ പരോള്‍ അനുവദിച്ചത്‌.

2013 ലൈ മുംബൈ ബോംബ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുകയാണ്‌ സഞ്‌ജയ്‌ ദത്ത്‌. അഞ്ച്‌ വര്‍ഷം തടവിനാട്‌ സഞ്‌ജയ്‌ ദത്തിനെ ശിക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

പരോള്‍ ലഭിച്ചതില്‍ സന്തോഷവാനാണെന്ന്‌ പറഞ്ഞ ദത്ത്‌ തന്റെ തൂക്കം 18 കിലോ കുറഞ്ഞുവെന്നും മാധ്യമങ്ങളോട്‌ പറഞ്ഞു.