Section

malabari-logo-mobile

സാനിയക്ക്‌ ഖേല്‍ രത്‌ന; പി ആര്‍ ശ്രീജേഷിന്‌ അര്‍ജുന

HIGHLIGHTS : ഈ വര്‍ഷത്തെ രാജീവ്‌ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സാനിയ മിര്‍സയ്‌ക്ക്‌. പട്ടികയില്‍ സാനിയ അടക്കം ഏഴ്‌പേരാണ്‌ ഉണ്ടായിരുന്നത്‌. കേന്ദ്ര കായിക മന്ത്രാല...

Untitled-1 copyഈ വര്‍ഷത്തെ രാജീവ്‌ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സാനിയ മിര്‍സയ്‌ക്ക്‌. പട്ടികയില്‍ സാനിയ അടക്കം ഏഴ്‌പേരാണ്‌ ഉണ്ടായിരുന്നത്‌. കേന്ദ്ര കായിക മന്ത്രാലയം നേരിട്ടാണ്‌ സാനിയ മിര്‍സയുടെ പേര്‌ നിര്‍ദേശിച്ചത്‌. വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും ചെയ്‌തതിനാലാണ്‌ സാനിയെ കേന്ദ്ര കായിക മന്ത്രാലയം ഖേല്‍രത്‌ന പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്‌. മലയാളി താരങ്ങളായ ടിന്റു ലൂക്ക, ദീപിക പള്ളിക്കല്‍ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു.

മലയാളി ഹോക്കി താരം ശ്രീജേഷ്‌ അര്‍ജുന പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ ടീം ഗോള്‍ കീപ്പറായ ശ്രീജേഷ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനാണ്‌. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ശ്രീജേഷിന്റെ മികവുകൊണ്ടാണ്‌ ഇന്ത്യന്‍ ടീം സ്വര്‍ണ മെഡല്‍ നേടിയത്‌. എം ആര്‍ പൂവമ്മ, മഞ്‌ജിത്‌ പില്ലാര്‍, സരിത ദേവി, ബജരംഗി, ദീപ കര്‍മ്മാക്കര്‍, എം അഭിലാഷ്‌ എന്നീ 17 കായിക താരങ്ങള്‍ക്കും അര്‍ജുന പുരസ്‌ക്കാരം ലഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!