ഭക്ഷ്യവിഷബാധ;കുവൈത്തില്‍ 287 പേര്‍ ആശുപത്രിയില്‍;റസ്‌റ്റോറന്റ് അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹവല്ലിയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് വെള്ളിയാഴ്ച സാന്‍ഡ്വിച്ച് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

വിഷബാധയേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെസമയം ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം ചേരുകയും എല്ലാ ആശുപത്രികള്‍ക്കും വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അതെസമയം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇവിടെ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുകയും വിശദമായ പരിശോധനയ്ക്ക് അയക്കും ചെയ്തിട്ടുണ്ട്.

Related Articles