അമൃതാനന്ദമയി ഭക്തര്‍ സന്ദീപാനന്ദയെ തടഞ്ഞു. യഥാര്‍ത്ഥ ഭക്തരിടപെട്ടു

sandeepanda 1കോഴിക്കോട് : ഹിന്ദു ആത്മീയ പ്രഭാഷകന്‍ സ്വാമി സന്ദീപാനന്ദയെ അമൃതാനന്ദമയിയുടെ ഭക്തര്‍ തടഞ്ഞു. കോഴിക്കോട് അഴകൊടി ദേവിക്ഷേത്രത്തില്‍ ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തുന്ന സമയത്താണ് അമൃതാനന്ദമയി ഭക്തര്‍ പ്രതിഷേധിക്കാനെത്തിയത്. ഇതോടെ ക്ഷേത്രഭാരവാഹികളും ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരും ഇടപെട്ടതോടെ അമ്മഭക്തര്‍ തിരകെ പോകുകയായിരുന്നു.
വാഹനത്തിലെത്തിയ ഇരുപത്തിയഞ്ചോളം സ്ത്രീകളായ ഭക്തരാണ് സ്വാമിയെ തടയാനെത്തിയത് പരിപാടി നടക്കുന്ന പന്തലിലേക്ക് ചൂലുമായി വന്നാണ് ഇവര്‍ പ്രഭാഷണം തടയാന്‍ ശ്രമിച്ചത്. ചൂലുമായി എത്തിയ ഭക്തരെ കണ്ട് സന്ദീപാനന്ദ ആംആദ്മി യുടെ ആളുകളാണോ എന്ന് ചോദിച്ചത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ അസഭ്യം പറയുന്നതിലും യാതൊരു പിശുക്കും കാണിച്ചില്ല.
അതേ സമയം അമ്മ ഭക്തര്‍ സംഘടിച്ചെത്തുന്നതിന് മുന്‍പ് തന്നെ അമൃത ടിവി. ഏഷ്യനെറ്റ് ചാനല്‍സംഘങ്ങള്‍ മാത്രം ഇത് ഷൂട്ട് ചെയ്യാന്‍ സ്ഥലത്തെത്തിയിരുന്നു ഇതിനാല്‍ തന്നെ സമരം ആസൂത്രിതമാണെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

അമൃതാനന്ദമയിക്കെതിരെ മു്ന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റ്െ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ മാതാ അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരെ സന്ദീപനന്ദ രൂക്ഷമയാി വിമര്‍ശിച്ചിരുന്നു
്‌