ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനുളള തടസങ്ങള്‍ നീക്കാന്‍  സര്‍ക്കാര്‍ ശ്രമിക്കും: മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം:വര്‍ഷങ്ങളായി ആരാധനാലയങ്ങളും ശ്മശാനങ്ങളും നിര്‍മ്മിക്കാന്‍ നിലനില്‍ക്കുന്ന വിവിധ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് തദേശ സ്വയംഭരണ ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. മുസ്ലീം -ക്രൈസ്തവ മത സംഘടനാ നേതാക്കളുമായുളള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധികരിച്ച് സീറോ മലബാര്‍ ചര്‍ച്ച്, സീറോ മലങ്കര ചര്‍ച്ച്, റോമന്‍ ലാറ്റിന്‍ കത്തോലിക് ചര്‍ച്ച്, സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ബിലീവേഴ്‌സ് ചര്‍ച്ച്, മലബാര്‍ ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ചുകളുടെ നേതാക്കളും യുവ പ്രതിനിധികളും പങ്കെടുത്തു.  ക്രിസ്ത്യന്‍ മൈനോറിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം നടുവത്തറ, കേരള സാംബവര്‍ സൊസൈറ്റി സെക്രട്ടറി ഡി. മോഹന്‍ദാസ്, കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍ എന്നിവരും സംബന്ധിച്ചു.

മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് റ്റി.പി അബ്ദുല്ലക്കോയ മദനി, അബ്ദുള്‍ മജീദ് സലാഹി (കേരള നജ്‌വത്തുല്‍ മുജാഹിദീന്‍), ഡോ. എന്‍.എ.എം. അബ്ദുള്‍ ഖാദര്‍ (സമസ്ത ഇ.കെ. വിഭാഗം), സി.കെ. റാഷിദ് ബുഖാരി (സമസ്ത എ.പി. വിഭാഗം), ഡോ. കെ.കെ. മുഹമ്മദ്, റഹ്മത്തുന്നിസാ, എ (ജമാഅത്തെ ഇസ്ലാമി), പാങ്കോട് അഖ്മറുദ്ദീന്‍ മൗലവി, കടക്കല്‍ ജുനൈദ്, അഡ്വ. കെ.പി. മുഹമ്മദ് (ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ), പ്രൊഫ. ഡോ. പി.ഒ.ജെ. ലബ്ബ (മുസ്ലീം എഡ്യൂക്കേഷണല്‍ സൊസൈറ്റി) സി.പി. കുഞ്ഞുമുഹമ്മദ് (മുസ്ലീം സര്‍വീസ് സൊസൈറ്റി), എം.കെ.അലി, പ്രൊഫ ഇ. അബ്ദുല്‍ റഷീദ്, കെ. സൈനുദീന്‍ കുഞ്ഞ് (മുസ്ലീം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്ദീന്‍ കുട്ടി സ്വാഗതവും ന്യൂനപക്ഷ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles