Section

malabari-logo-mobile

സാംസങ്ങ് ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

HIGHLIGHTS : നിലവിലെ ബജറ്റ് സ്മാര്‍ട്ട് ഫോണുകളായ മൈക്രോമാക്‌സ് യുണൈറ്റ് 2, അസ്യൂസ് സെല്‍ഫോണ്‍ 4, മോട്ടറോള മോട്ടോ ഇ എന്നിവയോട് മല്‍സരിക്കാന്‍ ഗ്യാലക്‌സി സ്റ്റാര...

1406796994നിലവിലെ ബജറ്റ് സ്മാര്‍ട്ട് ഫോണുകളായ മൈക്രോമാക്‌സ് യുണൈറ്റ് 2, അസ്യൂസ് സെല്‍ഫോണ്‍ 4, മോട്ടറോള മോട്ടോ ഇ എന്നിവയോട് മല്‍സരിക്കാന്‍ ഗ്യാലക്‌സി സ്റ്റാര്‍ 2 പ്ലസ് വിപണിയിലിറക്കി. ഗ്യാലക്‌സി സ്റ്റാര്‍ 2 നെ അപേക്ഷിച്ച് മെച്ചപ്പെട്ട കോണ്‍ഫിഗറേഷനാണ് ഈ പുതിയ മോഡലിനുള്ളത്. വലുതും, റെസലൂഷന്‍ കൂടിയതുമായ സ്‌ക്രീന്‍, ശേഷി കൂടിയ ബാറ്ററി, പ്രൊസ്സസര്‍, റിയര്‍ ക്യാമറ എന്നിവ ഈ മോഡലിനുണ്ട്.

ഈ മോഡലിന് 4.3 ഇഞ്ച് ഡിസ്‌പ്ലേക്ക് 480 – 800 പിക്‌സലാണ് റെസലൂഷന്‍. 12 ഗിഗാ ഹെഡ്‌സ് പ്രൊസസ്സര്‍ ഉള്ള ഫോണിന് 512 എംബി യാണ് റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 4 ജി ബി. മൈക്രോ എസ് ഡി കാര്‍ഡിട്ട് 32 ജി ബി വരെ മെമ്മറി വിപുലീകരിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 3 മെഗാ പിക്‌സല്‍ ശേഷിയുള്ളതാണ് ഇതിന്റെ റിയര്‍ ക്യാമറ. ഇതിന് മുന്നില്‍ ക്യാമറയില്ല. 3 ജി, ബ്ലൂ ടൂത്ത്, വൈഫൈ എന്നീ കണക്റ്റിവിറ്റികളും ഇതിനുണ്ട്. ബാറ്ററി ശേഷി 1800 എം എ എച്ച് ആണ്. 7,335 രൂപയാണ് വില.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!