Section

malabari-logo-mobile

തൂലിക, ഗോപുരം തീർത്ത് സമീർ വിസ്മയമായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ല ശാസ്ത്ര മേളയിൽ തൂലിക ഗോപുരം തീർത്ത സമീർ മുക്കത്ത് മേളയുടെ ശാസ്ത്ര കൗതുക കാഴ്ച്ചകളിൽ വേറിട്ടു നിന്നു. വിദ്യാർത്ഥി...

shameer copy പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ല ശാസ്ത്ര മേളയിൽ തൂലിക ഗോപുരം തീർത്ത സമീർ മുക്കത്ത് മേളയുടെ ശാസ്ത്ര കൗതുക കാഴ്ച്ചകളിൽ വേറിട്ടു നിന്നു. വിദ്യാർത്ഥികളുടെ മത്സര ഇനങ്ങൾക് പുറമെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്‌ സമീറിന്റെ പേനകളുടെ സ്റ്റാളായിരുന്നു.

പതിനായിരത്തിൽ പരം പേന ശേഖരവുമായാണ് ഭിന്ന ശേഷി യുടെ ശാരീരിക വൈകല്യത്തെ അവഗണിച്ച് എസ് എൻ എം ഹയർ സെക്കണ്ടറിയുടെ രണ്ടാം നിലയിൽ തൂലികാ ഗോപുരം പണിതത്. വിശ്വ പ്രസിദ്ധരായ എഴുത്തുകാർ അക്ഷര വിപ്ലവത്തിന്‌ തിരികൊളുത്തിയ തൂലിക തിരകളുടെ  ചാരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ചരിത്രം പരതുകയാണ് സമീർ.   പേനയെ പേടിക്കുന്ന പൊതു സമൂഹത്തിൽ പതിനായരത്തിൽ പരം പേനകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും സമാനിച്ച  മഷിയsയാളങ്ങളുടെ പ്രേത പാടു ക ളോടൊപ്പം   നിർഭയം നിരന്തരം സംവദിക്കാനുള്ള സമീറിൻ്റെ  ആത്മീയ വിശുദ്ധിയും ആത്മ ധൈര്യവും എടുത്തു പറയേണ്ടതാണ്.

sameeksha-malabarinews

പാലത്തിങ്ങൽ മീഡിയ ലൈബ്രറി & വായനശാലയിലെ ലൈബ്രേറിയനായ സമീർ  മീഡിയ വായന കൂട്ടം വാട്സ് അപ്പ് കൂട്ടായ്മ യുടെ അഡ്മിനാണ് . ജന്മം കൊണ്ട് ശാരീരിക പൂർണ്ണത യുണ്ടായിരുന്നെങ്കിലും പോളിയോ വാക്സിൻ്റെ പാർശ്വഫലമായി സമീറ്റിൻ്റെ  അരയ്ക്ക് താഴെ തളരുക യായിരുന്നു. എന്നാൽ തളരാത്ത മനസ്സുമായി സമീർ അക്ഷര വിപ്ലവ ത്തിന് എല്ലാ അർത്ഥത്തിലും നിലമൊരുക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!