ബലാല്‍സംഗ കേസില്‍ യു പി മുന്‍ മന്ത്രി ഗായത്രി പ്രജാപതി പിടിയില്‍

ലഖ്‌നൗ: കൂട്ടബലാല്‍സംഗ കേസില്‍ യുപി മുന്‍ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയെ ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തു. കേസില്‍ പ്രജാപതിക്ക് പുറമെ ആറുപേര്‍കൂടി പ്രതികളാണ്. ഇതില്‍ രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രജാപതിയെ ലഖ്‌നൗവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സമാജ് വാദി പാര്‍ട്ടി നേതാവായ പ്രജാപതി യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്ത കേസിലാണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രജാപതി ബി ജെ പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടുകയായിരുന്നു.