സല്‍മാന് ശിക്ഷ അനിവാര്യം ;സുരേഷ് ഗോപി

suresh gopiസല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷം ശിക്ഷ വിധിച്ച സംഭവം അനിവാര്യമെന്ന് സുരേഷ് ഗോപി. കോടതിയ്ക്ക് സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ബാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മനുഷ്യ സമൂഹത്തിന്റെ കാത്തിരിപ്പ് പോലും ഇത്തരത്തിലുള്ള ഒരു വിധി ആയിരുന്നിരിയ്ക്കും. കേസിലെ പ്രതി സല്‍മാന്‍ ഖാന്‍ ആയതുകൊണ്ട് കോടതിയ്ക്ക് ഭാരിച്ച ഉത്തരവാദിത്തം തന്നെ ആയിരുന്നു -സുരേഷ് ഗോപി പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വേറേയും ചില ചോദ്യങ്ങള്‍ ചോദിയ്ക്കാനുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രജകളില്‍ മാത്രം സല്‍മാന്‍ ഖാനേയും പാവപ്പെട്ടവനേയും കണ്ടാല്‍ മതിയോ…? ഭരണ കര്‍ത്താക്കളില്‍ ഇല്ലേ? സിനിമ മേഖലയെ സല്‍മാന്റെ അറസ്റ്റ് ബാധിയ്ക്കുമോ എന്ന ചോദ്യത്തിനും സുരേഷ് ഗോപിയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. സിനിമ മേഖലയെ ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും ബാധ്യക്കുമ്പോഴും നീതിന്യായ വ്യവസ്ഥ അനിവാര്യമാണെന്നാണ് സുരേഷ് ഗോപിയുടെ മറുപടി

ഇരുനൂറ് കോടിരൂപയോളം ആണ് സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ സിനിമകളില്‍ നിക്ഷേപിക്കപ്പെട്ടിരിയ്ക്കുന്നത്. സല്‍മാന്റെ അറസ്റ്റ് ബോളിവുഡിനെ ബാധിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.