Section

malabari-logo-mobile

സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം

HIGHLIGHTS : തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അനേ്വഷണത്തിന് ഉത്തരവ്. കടകംപള്ളി, കളമശ്ശേരി ഭ...

Salim Rajതിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അനേ്വഷണത്തിന് ഉത്തരവ്. കടകംപള്ളി, കളമശ്ശേരി ഭൂമി ഇടപാടുകള്‍ സിബിഐ അനേ്വഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റേതാണ് വിധി.

അനേ്വഷണം 9 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐക്ക് കൈമാറണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

sameeksha-malabarinews

സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അനേ്വഷണം തൃപ്തികരമല്ലെന്നും കേസിലെ ഉന്നതതല ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും വ്യക്തമായതായി കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സും, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സലീം രാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമാക്കുന്നതായിരുന്നു.

വ്യാജ തണ്ടപ്പേര്‍ രജിസ്റ്റര്‍ ഉപയോഗിച്ച് വന്‍തോതില്‍ ഭൂമി കൈവശപ്പെടുത്താന്‍ സലീം രാജിന്റെ സഹായത്തോടെ ഒരു സംഘം പ്രവര്‍ത്തിച്ചു എന്നാണ് പരാതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!