കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെ പ്രതി ചേര്‍ത്തില്ല

Gunman-saleem rajഎറണാകുളം: കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സിലീം രാജിനെ പ്രതിചേര്‍ക്കാതെ സിബിഐയുടെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. തൃക്കാക്കര വില്ലേജ് ഓഫീസര്‍ ഒന്നാം പ്രതിയായു അസി.വില്ലേജ് ഓഫീസര്‍ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
താന്‍ നിരപരാതിയാണെന്ന് തെളിഞ്ഞെന്ന് സലീംരാജ് പ്രതികരിച്ചു. എന്നാല്‍ പോലീസിന്റെ എഫ്‌ഐആര്‍ അതെപടി ചേര്‍ക്കുകമാത്രമാണ് ചെയ്തതെന്നും അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതോടെ സലീംരാജിനെ പ്രതി ചേര്‍ക്കേണ്ടി വരുമെന്ന പരാതിക്കാരന്‍ നാസര്‍ പറഞ്ഞു.