സലിം രാജിനെ ഒഴിവാക്കി പോലീസിലെ ക്രിമിനലുകളുടെ പട്ടിക പുറത്തിറക്കി

Gunman-saleem rajതിരു : മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ ഒഴിവാക്കി കൊണ്ടുള്ള പോലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക പുറത്തിറക്കി. ആഭ്യന്തര വകുപ്പാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കെ സുധാകരന്‍ എംപിയുടെ മുന്‍ ഗണ്‍മാനെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പെറ്റി കേസുകളില്‍ പോലും ഉള്‍പ്പെട്ട പോലീസ് ഉദേ്യാഗസ്ഥരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ ക്രിമിനല്‍ കേസിലെ പ്രതിയായ സലീം രാജിനെ ഒഴിവാക്കിയിരിക്കുന്നത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കൂടാതെ പത്രപ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധശ്രമകേസിലെ പ്രതികളായ രണ്ട് ഡിവൈഎസ്പിമാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.