സംസ്ഥാനത്തിന്റെ നേട്ടത്തില്‍ സാക്ഷരതാ പ്രസ്ഥാനം വഹിച്ച പങ്ക്‌ വലുത്‌; മന്ത്രി.അബ്‌ദുറബ്ബ്‌.

RUBBമലപ്പുറം: കേരളം വിദ്യാഭ്യാസ രംഗത്ത്‌ നടത്തിയ മുന്നേറ്റത്തിലും , നേടിയ അംഗീകാരങ്ങളിലും സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക വഹിച്ചിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താംബാച്ച്‌ ക്ലാസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇനിയും സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കും. സംസ്ഥാനത്തൊട്ടാകെ സമ്പൂര്‍ണ്ണ നാലാംതരം തുല്യതാ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത്‌ മികച്ച നേട്ടമാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹയര്‍ സെക്കന്ററി വരെയുളള തുല്യതാ പദ്ധതി സമ്പൂര്‍ണ്ണമാക്കാന്‍ നമുക്ക്‌ കഴിയും അദ്ദേഹം പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഭാരവാഹികള്‍ക്കും , ജന പ്രതിനിധികളായ സാക്ഷരതാമിഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സാക്ഷരതാമിഷന്റെ ഉപഹാരം ചടങ്ങില്‍ മന്ത്രി നല്‍കി.

പി.ഉബൈദുളള എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, എ.പി.ഉണ്ണികൃഷ്‌ണന്‍ പത്താംതരം തുല്യതാ പാഠപുസ്‌തകങ്ങള്‍ വിതരണോത്‌ഘാടനം നടത്തി. കഴിഞ്ഞ പത്താംതരം തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെയും , പഠന കേന്ദ്രങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ പ്രസിദ്ധീകരണമായ അക്ഷരകൈരളി മാസികയുടെ ക്യാമ്പയിന്‍ ഉദ്‌ഘാടനം, പ്രേരക്‌മാര്‍ക്ക്‌ നടത്തിയ ഉപന്യാസമത്സര വിജയികള്‍ക്കുളള സമ്മാന ദാനം എന്നിവയും ചടങ്ങില്‍ വെച്ച്‌ നടന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌, സക്കീന പുല്‍പ്പാടന്‍ , സ്ഥിര സമിതി അദ്ധ്യക്ഷരായ ഉമ്മര്‍ അറക്കല്‍ , വി.സുധാകര്‍ , ഹാജറുമ്മ ടീച്ചര്‍ , അനിത കിഷോര്‍ , മെമ്പര്‍മാരായ അഡ്വ.പി.വി മനാഫ്‌ , ഹനീഫ പുതുപറമ്പ്‌ , ടി.പി.അഷ്‌റഫലി , എം.ടി.സലീന ടീച്ചര്‍ , സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്‌കടര്‍ എം.സുജയ്‌ , അസിസ്റ്റന്റ്‌ ഡയറക്ടര്‍ യു.റഷീദ്‌ , എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സുകുമാര്‍ കക്കാട്‌ , നജീബ്‌ കാന്തപുരം , കെ.എം.റഷീദ്‌ , വി.എം.അബൂബക്കര്‍ മാസ്റ്റര്‍ , എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.