നാഗജിയിക്ക്‌ പന്തുരുണ്ടുതുടങ്ങി : ആദ്യജയം ബ്രസീലിയന്‍ ടീമിന്

sait nagji footbalകോഴിക്കോട്: മലബാറിന്റെ കാല്‍പന്ത് ലഹരിക്ക് ഉര്‍ജ്ജം പകര്‍ന്നുകൊണ്ട് സേട്ട് നാഗജി ഫുട്‌ബോള്‍ ടുര്‍ണമെന്റ് പുനരാരംഭിച്ചു പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലപ്പായ വാറ്റ് ഫോഡിന് തോല്‍പ്പിച്ച് ബ്രസീലിയന്‍ ടീമായ അത്‌ലറ്റിക്കോട പരാനെയ്ന്‍സിന് വിജയം. മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം.
ബ്രസീലിയന്‍ ടച്ചുള്ള പരാനെയ്ന്‍സിന് തന്നെയായിരുന്നു കളിയില്‍ മുന്‍തുക്കം അദ്യപകുതില്‍ അവര്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരങ്ങല്‍ ഗോളാക്കിമാറ്റിയിരുന്നെങ്ങില്‍ അവര്‍ വന്‍ മാര്ജനില്‍ വിജിയിക്കുകമായിരുന്നു.
ഗോള്‍രഹിത ആദ്യപകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച പെരാനന്‍സ് കൡയുടെ അറുപതാം മിനിറ്റില്‍ ഈ ടുര്‍ണ്ണമെന്റിലെ ഈ വര്‍ഷത്തെ ആദ്യഗോള്‍ സ്വന്തമാക്കി ഈ ഞെട്ടലില്‍ നിന്ന് ഇഗ്ലേീഷുകാര്‍ ഉണരുമുമ്പ് 62ാം മിനിറ്റില്‍ ജവോ പെട്രയിലുടെ പെരനന്‍സ് വീണ്ടും വാറ്റ് ഫെഡിന്റെ വലകുലുക്കി..
അടുത്ത മത്സരം ഫെബ്രുവരി ആറിന് 7 മണിക്കാണ്. അന്ന് അര്‍ജന്റീന അണ്ടര്‍ 23ും 1860 മുണിക്കും തമ്മില്‍ മത്സരിക്കും.