സൈനയ്‌ക്ക്‌ വെളളി

sainanehwalജക്കാര്‍ത്ത: ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന്‌ വെള്ളി മെഡല്‍. ഞായറാഴ്‌ച നടന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ്‌ സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്‌. സ്‌കോര്‍ 21-16, 21-19 കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ്‌ കിരീടനേട്ടമാണിത്‌.

ആദ്യ ഗെയിം കരോലിനെ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ ഗെയിമില്‍ അതിശക്തമായി തിരിച്ചുവന്ന സൈന തുടക്കത്തില്‍ 4-2 ന്റെയും പിന്നീ 12-6 ന്റെയും ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി ഏഴു പോയന്റുകള്‍ നേടി കരോലീന ശക്തമായി തിരിച്ചു വന്നു.

തുടര്‍ന്ന്‌ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണായക സമയത്ത്‌ സൈനയ്‌ക്ക്‌ പിഴച്ചു. വെള്ളി മെഡലേ ലഭിച്ചുള്ളുവെങ്കിലും ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായ സൈന അഭിമാനാര്‍ഹമായ പ്രകടനമാണ്‌ പുറത്തെടുത്തത്‌. സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനിഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചതായിരുന്നു സൈനഫൈനലിലെത്തിയത്‌.

Related Articles