സാഗര്‍ ഒളിക്യാമറ കേസ് പ്രതിക്ക് മൂന്ന് വര്‍ഷം തടവ്‌

കോഴിക്കോട്ഏ:റെ കോളിളക്കം സൃഷ്ടിച്ച ഒളിക്യാമറ കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലെ കുളിമുറിയില്‍ ക്യാമറ ഒളിപ്പിച്ച് വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് വിധി. കല്ലനോട് സ്വദേശിയായ അഖില്‍ ജോസ്(29)നെയാണ് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി ശിക്ഷിച്ചത്.

2010 മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷയത്തെ കുറിച്ച് ഒരു പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും ഹോട്ടല്‍ അധികൃതര്‍ ഗൗരവമായി എടുക്കാതിരിക്കുകയും ഇതേതുടര്‍ന്ന യുവജനസംഘടനകളടക്കം ഇവിടേക്ക് സമരവുമായി എത്തുകയും ചെയ്തിരുന്നു. അന്ന് പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.