ക്രിക്കറ്റിന്റെ ദൈവം ഇനി കൊച്ചിയുടെ ഫുട്‌ബോള്‍ അമരക്കാരനാകുന്നു

sachin-sourav-കൊച്ചി :ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ലീഗില്‍ കളിക്കുന്ന കൊച്ചി ടീമിന്റെ അമരക്കാരനാവുന്നു. പിവിപി വെഞ്ചേഴ്‌സിനൊപ്പമാണ് സച്ചി്ന്‍ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

കൊച്ചി ടീമിന്റെ ഭാഗമാകുന്നതുവി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച.ിയില്‍ പങ്കാളിയാവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറങ്ങു. കായകതാരമെന്ന നിലയില്‍ രാജ്യത്തെ കായികവികസനത്തില്‍ പങ്കാളിയാവേണ്ടത് തന്റെ കടമയാണെന്ന് സച്ചിന്‍ പറഞ്ഞു.

sachinമറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീമിനെ സ്ന്തമാക്കി. ബോളിവുഡ് താരങ്ങളായ സല്‍മാനും ജോണ്‍എബ്രഹാമും രണ്‍ബീര്‍കപൂറും ടീമുകളെ ഏറ്റെടുത്തിട്ടുണ്ട് സല്‍മാന്‍ പൂണെടീമിനെയും, ജോണ്‍ ഗുഹവാട്ടി, രണ്‍ബീര്‍ മുംബൈ ടീമുകളെയുമാണ് ഏറ്റെടുത്തത്.

ഐഎംജിയും റിലയന്‍സും സ്റ്റാര്‍ ഇന്ത്യയുമാണ് ഫുട്‌ബോള്‍ സൂപ്പര്‍ലീഗിന്റെ നടത്തിപ്പുകാര്‍. സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലായിരിക്കും ഈ ഫുട്‌ബോള്‍ മാമാങ്കം നടക്കുക.