സച്ചിന്‍ ടെസ്റ്റ് : വെസ്റ്റിന്‍ഡീസ് 182 റണ്‍സിനപുറത്ത്

sachin testമുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തു . ഉച്ചഭക്ഷണത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സ് 182 റണ്‍സിന് ആദ്യ ദിനത്തില്‍ തന്നെ അവസാനിച്ചു.

മികച്ചതായിട്ടും വലിയ സ്‌കോറാക്കാന്‍ കഴിയാതിരുന്നതാണ് വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിന്റെ പളിച്ചക്ക് ഇടയാക്കിയത്. ഓപ്പണര്‍ കീറന്‍ പഒന്റ (48) ഡെവന്‍ ബ്രാവോ (29), ശിവ നൈരന്‍ ചന്ദ്രര്‍പോള്‍ (25), ഡിഒ നരൈന്‍ (21) തുടങ്ങി മുന്‍ നിര ബാറ്റ്‌സ്മാന്‍മാരില്‍ ആരെങ്കിലും ക്രീസില്‍ പിടിച്ചു നിന്നിരുന്നുവെങ്കില്‍ വിന്‍ഡീസ് കോര്‍ കുറച്ചു കൂടി മെച്ചപെടുമായിരുന്നു.

യഥാര്‍ത്ഥത്തില്‍ വിന്‍ഡീസ് ബാറ്റ്മാന്‍മാരെ കറക്കി വീഴ്ത്തുകയായിരുന്നു ഓജയും അശ്വിനും ചെയ്തത്. ബ്രാവോയെ പുറത്താക്കി അശ്വിനാണ് സ്പിന്നര്‍മാരുടെ വരവ് അിറയിച്ചത്. പൂവ്വലും (48) സാമുവല്‍സും (19), ഷില്ലിങ് ഫോര്‍ഡ് (0), ബെസ്റ്റു (0), ഗബ്രിയേലു (1) എന്നുവര്‍ ഴാപക്ക് മുന്നില്‍ കീഴടങ്ങി. സെമിയുടെ വിക്കറ്റോടെ ടെസ്റ്റില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അശ്വിന്‍ ഡിയോനനൈരന്റെയും കൂടി വിക്കറ്റ് വീഴ്ത്തി.

യാതൊരു മാറ്റവുമില്ലാതെയാണ് വാംഖഡെയില്‍ ഇന്ത്യന്‍ ടീ#ം ഇറങ്ങിയത്. സച്ചിന്റെ മുഖമുള്ള കോയിന്‍ ഇന്ത്യക്കനുകൂലമായി താഴേക്ക് വന്നപ്പോള്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുത്തിരുന്ന ധോണി ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. സച്ചിനായി കാത്തിരുന്ന ആരാധകരോട് ക്ഷമ ചോദിച്ച ശേഷമാണ് ധോണി തീരുമാനം അിറയിച്ചത്. സ്റ്റേഡിയത്തിലെ കാണികളും കളിക്കാരും ധോണിയുടെ ഈ തീരുമാനത്തെ അത്ഭുതത്തോടെയാണ് കണ്ടത്.

കളികാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്റെ അമ്മ, സഹോദരന്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക#് പുറമെ ബ്രയാന്‍ ലാറ, അമീര്‍ഖാന്‍, കപില്‍ദേവ് തുടങ്ങി പ്രമുഖര്‍ തന്നെ കളികാണാന്‍ എത്തിയിട്ടുണ്ട്.. ഗ്യാലറികള്‍ അതിവൈകാരികതയോടെയാണ് സച്ചിന്റെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നത്്.
ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചു. 20 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിനും ചേതേശ്വര്‍ ശര്‍മ്മയുമാണ് ക്രീസില്‍

photo courtesy:  cric buzz.com