സച്ചിന്‍ പുറത്ത് ; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

images (1)കൊല്‍കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 24 പന്തുകളില്‍ നിന്നും 10 റണ്‍സോടെയാണ് പുറത്തായത്. ഫില്ലിങ് ഫോര്‍ഡാണ് സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 17 റണ്‍സെടുത്ത് ചേതേ്വശര്‍ പൂജാരി പുറത്തായതിന് പിന്നാലെ ഗ്രീസിലെത്തിയ സച്ചിനെ വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

ശിഖര്‍ ധവാനും (23), മുരളി വിജയും(26), ചേത്വേശര്‍ പൂജാരിയും (17), വിരാട് കോഹിലിയും(3) റണ്‍സെടുത്ത് പുറത്തായി. കളി പുരോഗമിക്കുന്തോറും ബാറ്റിങ് ദുഷ്‌കരമായ കൊല്‍കത്തിയിലെ പിച്ചില്‍ സ്പിന്നര്‍ ഷില്ലിങ് ഫോര്‍ഡാണ് ഇന്ത്യന്‍ മുന്‍ നിരയെ തകര്‍ത്തത്. 4 വിക്കറ്റുകളാണ് ഷില്ലിങ് നേടിയത്.

വിടവാങ്ങല്‍ പരമ്പരയില്‍ യാതൊരുവിധ സമ്മര്‍ദ്ധവുമില്ലാതെ തന്നെയാണ് സച്ചിന്‍ ബാറ്റ് വീശിയത്. 10 റണ്‍സ് നേടിയ സച്ചിന്‍ രണ്ട് ബൗണ്ടറികളും നേടിയിരുന്നു.

കൊല്‍കത്താ ടെസ്റ്റില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സ് 234 ന് അവസാനിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്കു ശേഷം ആദ്യമായാണ് വെസ്റ്റിന്‍ഡീസ് ടെസ്റ്റിനിറങ്ങുന്നത്.