സച്ചിന്‍ ടെസ്റ്റ്:സച്ചിന്‍ പുറത്ത്

sachin-tendulkarമുംബൈ : വിടവാങ്ങല്‍ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി 74 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. 118 പന്തില്‍ 12 ഫോര്‍ അടക്കം എടുത്താണ് സച്ചിന്‍ 74 റണ്‍സെടുത്തത്. അവസാന മല്‍സരത്തിന്റെ യാതൊരു സമ്മര്‍ദ്ധവുമില്ലതെ ആരാധകര്‍ക്ക് നേരെ ബാറ്റ് എടുത്ത് വീശിയ ശേഷമാണ് സച്ചിന്‍ മടങ്ങിയത്. ഡി ഒ നരൈന്റെ പന്തില്‍ ഡാരന്‍ സമി സ്ലപ്പിള്‍ പിടിച്ചാണ് സച്ചിന്‍ പുറത്തായത്. സച്ചിന്‍ പുറത്തായതോടെ വാങ്കഡെ സ്‌റ്റേഡിയം ഒരു നിമിഷം മൗനത്തിലായി. സച്ചിന്‍ സെഞ്ച്വറിയിലേക്കുള്ള കുത്തിപ്പിനിടയിലാണ് നരൈനു മുന്നില്‍ കീഴടങ്ങിയത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയും ആര്‍പ്പുവിളികളോടെയുമായിരുന്നു സച്ചിനെ ആരാധകര്‍ യാത്രയാക്കിയത്.

രണ്ടാം ദിനം മല്‍സരം ആരംഭിച്ചപ്പോളും ഒന്നാം ദിനത്തില്‍ ശക്തമായ നിലയില്‍ മല്‍സരം അവസാനിപ്പിച്ചതിന്റെ അതേ ഫോമില്‍ തന്നെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. അര്‍ദ്ധ സെഞ്ച്വറിയുമായി മുന്നേറുന്ന സച്ചിന്‍ തന്നെയായിരന്നു ടെസ്റ്റ് മല്‍സരത്തില്‍ ആവേശം നിറച്ചത്.

വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 182 റണ്‍സിന് അവസാനിക്കുകയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പുറത്താകുകയും ചെയ്തതോടെയാണ് സച്ചിന്‍ മുംബൈ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ക്രീസിലെത്തിച്ചത്.