Section

malabari-logo-mobile

സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

HIGHLIGHTS : മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുന്നൂറാം ടെസ്റ്റിനു ശേഷം വിരമിക്കുന്നു. ഏകദിനത്തില്‍ നിന്നും ടൊന്റി 20 യില്‍ നിന്ന...

download (1)മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുന്നൂറാം ടെസ്റ്റിനു ശേഷം വിരമിക്കുന്നു. ഏകദിനത്തില്‍ നിന്നും ടൊന്റി 20 യില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു. വിരമിക്കല്‍ വിവരം സച്ചിന്‍ ബിസിസിഐ അധ്യക്ഷന്‍ ശ്രീനിവാസനെ അറിയിച്ചു.

രാജ്യത്തിന് വേണ്ടി ലോകം മുഴുവന്‍ ചുറ്റി കളിക്കാന്‍ സാധിച്ചത് വലിയ അഭിമാനായി കാണുന്നതായും ഇരുന്നൂറാം ടെസ്റ്റ് സ്വന്തം മണ്ണില്‍ കളിക്കാനും അങ്ങനെ ഈ കരിയര്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതായും സച്ചിന്‍ തന്റെ വിരമിക്കല്‍ കത്തില്‍ പറയുന്നു.

sameeksha-malabarinews

50,000 ത്തില്‍ എത്താന്‍ 26 റണ്‍സ് മാത്രം വേണ്ടിയിരുന്ന സച്ചിന്‍ 31 പന്തുകളില്‍ നിന്നും 35 റണ്‍സ് നേടിയാണ് പുറത്തായത്. 953 മല്‍സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 50,009 റണ്‍സ് നേടിയത്. 307 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 25,228 റണ്‍സും 198 ടെസ്റ്റുകളില്‍ നിന്നും 15,737 റണ്‍സും സച്ചിന്‍ നേടി. 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സും 551 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 21,999 റണ്‍സുമാണ് സച്ചിന്‍ നേടിയത്. 94 ടൊന്റി 20 മല്‍സരങ്ങളില്‍ നിന്നും 2,746 റണ്‍സും സച്ചിന്‍ സ്വന്തം പേരില്‍ നേടിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!