നിലയ്ക്കലിലും പമ്പയിലും സമരത്തിന്റെ മറവില്‍ വ്യാപകഅക്രമം: നാളെ നിരോധനാജ്ഞ

പത്തനംതിട്ട; ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പമ്പയിലും നടത്തിവന്ന സമരത്തില്‍ വ്യാപകഅക്രമണം. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും, അയ്യപ്പഭക്തര്‍ക്കും, പോലീസിനും നേര്‍ക്കും ഒരു വിഭാഗം സമരക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന നിലയ്ക്കലും പമ്പയിലും പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇലവുങ്കലിലിലും, പമ്പയിലും, നിലയ്ക്കലിലും, സന്നിധാനത്തും കളക്ടര്‍ 144 നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ മാധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേരേയും ബോധപൂര്‍വ്വമായ ആക്രമണമാണുണ്ടായത്. റിപ്പബ്ലിക്ക് ടിവി, എഷ്യാനെറ്റ് , റിപ്പോര്‍ട്ടര്‍ ടിവി, എന്നിവരുടെ വാഹനങ്ങളും ക്യാമറകളും അടിച്ചുതകര്‍ത്തു.

സമരക്കാര്‍ പൂര്‍ണ്ണമായ അഴിഞ്ഞാട്ടം നടത്തിയതോടെയാണ് പോലീസ് അനിവാര്യമായ ലാത്തിചാര്‍ജ്ജ് നടത്തിയത്. ഇതോടെ പ്രതിഷേധക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ പലയിടത്തും ചെറുസംഘങ്ങളായി കേന്ദ്രീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വനിതാ മാധ്യമപ്രവര്‍ത്തകരെ ആസൂത്രണം ചെയ്ത് ആക്രമിച്ചതിന് പിന്നില്‍ പന്തളത്തെ സംഘപരിവാര്‍ പ്രവര്‍ത്തകാരണെന്ന് റിപ്പോര്‍ട്ട്

ഇവര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തങ്ങള്‍ പറയുന്നത് എയര്‍ചെയ്യണമെന്ന് ആവിശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.അഞ്ച് തീര്‍ത്ഥാടകര്‍ക്കും, പതിനഞ്ച് പോലീസുകാര്‍ക്കും, പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്‌

 

photo courtesy; deshabhimani online

Related Articles