ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനം;അഭിഭാഷകനെ ഭീക്ഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം;സുപ്രീം കോടതി

ദില്ലി: ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനം സംബന്ധിച്ച്‌ ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ദില്ലി പോലീസ്‌ കമ്മീഷണറോട്‌ സുപ്രീംകോടതി വിശദീകരണം തേടി. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പോലീസിന്‌ സുപ്രീംകോടതി നിര്‍ദേശം നല്‍കി. കൂടാതെ അഭിഭാഷകന്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Sabarimala1ദില്ലി: ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനം സംബന്ധിച്ച്‌ ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ദില്ലി പോലീസ്‌ കമ്മീഷണറോട്‌ സുപ്രീംകോടതി വിശദീകരണം തേടി. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പോലീസിന്‌ സുപ്രീംകോടതി നിര്‍ദേശം നല്‍കി. കൂടാതെ അഭിഭാഷകന്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പോലീസ്‌ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തിലുള്ള ഭീഷണികള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌. നവമാധ്യമങ്ങളിലൂടെയുള്ള ഭീക്ഷണി നിയന്ത്രിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി പറഞ്ഞു. ലിംഗസമത്വത്തിനായുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ്‌ ഈ കേസിലേതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കേസ്‌ പരിഗണിക്കുന്നത്‌ നീട്ടിവയ്‌ക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അതേസമയം ഇതു സംബന്ധിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ കമ്മീഷണര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം.

ശബരിമലയില്‍ സ്‌ത്രീകള്‍ക്കുള്ള പ്രവേശനത്തിന്‌ ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നൗഷാദ്‌ അഹമ്മദ്‌ ഖാനാണ്‌ വധഭീഷണി ഉണ്ടായത്‌.

ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനം;അഭിഭാഷകനെ ഭീക്ഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം;സുപ്രീം കോടതി

ദില്ലി: ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനം സംബന്ധിച്ച്‌ ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ദില്ലി പോലീസ്‌ കമ്മീഷണറോട്‌ സുപ്രീംകോടതി വിശദീകരണം തേടി. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പോലീസിന്‌ സുപ്രീംകോടതി നിര്‍ദേശം നല്‍കി. കൂടാതെ അഭിഭാഷകന്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പോലീസ്‌ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.