Section

malabari-logo-mobile

നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ശബരിമലയില്‍ പോകും;സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമല്ല;തൃപ്തി ദേശായി

HIGHLIGHTS : മുംബൈ: നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ശബരിമയില്‍ പോകുമെന്ന് മഹാരാഷ്ട്ര സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരാധനയില്‍ ലിംഗന...

trupti-desai-1മുംബൈ: നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ശബരിമയില്‍ പോകുമെന്ന് മഹാരാഷ്ട്ര സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യം. സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന് കരുതുന്നില്ലെന്നും തൃപ്തി വ്യക്തമാക്കി.

ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകളുടെ യോഗം ഡിസംബര്‍ അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. സമാന നിലപാടുള്ള സംഘടനകള്‍ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

sameeksha-malabarinews

സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകള്‍ ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെ പ്രക്ഷോഭം തുടരും. ശബരിമല ദര്‍ശനം സംബന്ധിച്ച് വിവിധ പല കോണുകളില്‍ നിന്നും ഉയരുന്ന ഭീഷണികളെ ഭയക്കുന്നില്ല. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി പറഞ്ഞു. മുംബൈയിലെ ഹാജി അലി ദർഗ സന്ദർശിക്കുകയായിരുന്നു തൃപ്തിയും സംഘവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!