Section

malabari-logo-mobile

ശബരിമല ഭണ്ഡാര മോഷണം;6 ദേവസ്വം ജീവനക്കാര്‍ പിടിയില്‍

HIGHLIGHTS : ശബരിമല: ശബരിമലയില്‍ നിന്ന്‌ ലക്ഷങ്ങള്‍ മോഷ്ടിച്ച ദേവസ്വം ജീവനക്കാര്‍ പിടിയില്‍. ഭണ്ഡാരം ജീവനക്കാരായ 6 പേരാണ്‌ പണവും സ്വര്‍ണ്ണവും മോഷ്ടിച്ചതിന്‌ ദേവ...

sabarimala-ayyappa-temple-daily-pooja-timingsശബരിമല: ശബരിമലയില്‍ നിന്ന്‌ ലക്ഷങ്ങള്‍ മോഷ്ടിച്ച ദേവസ്വം ജീവനക്കാര്‍ പിടിയില്‍. ഭണ്ഡാരം ജീവനക്കാരായ 6 പേരാണ്‌ പണവും സ്വര്‍ണ്ണവും മോഷ്ടിച്ചതിന്‌ ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്‌. കഴിഞ്ഞ ഒരാഴ്‌ചയായി വിജിലന്‍സ്‌ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്‌ ഇവര്‍ പിടിയിലായത്‌.

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ സംശയാസ്‌പദമായി പെരുമാറിയ മാര്‍ത്തണ്ഡപുരം ദേവസ്വത്തില്‍ സജി കുമാര്‍ പിള്ളയെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ ലക്ഷങ്ങളുടെ കവര്‍ച്ച കഥ പുറത്തായത്‌. ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ ഇരുപത്തായ്യായിരം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു. ഇതെ തുടര്‍ന്ന്‌ ഇയളെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ്‌ മറ്റ്‌ അഞ്ച്‌പേര്‍ കൂടി നടത്തിയ മോഷണം വെളിച്ചത്തായത്‌. ഭണ്ഡാരം ജീവനക്കാരായ വി എസ്‌ ശ്യാം ലാല്‍, എസ്‌ ജയദേവന്‍, ജി പ്രശോഭ്‌, ജി ഗോപകുമാര്‍, ആര്‍ കണ്ണദാസ്‌ എന്നിവരാണ്‌ സജികുമാര്‍ പിള്ളയെ കൂടാതെ മോഷത്തിന്‌ പിടിയിലായത്‌. ഇവരില്‍ നിന്നും പത്തു ലക്ഷത്തി അറുപത്തി രണ്ടായിരത്തിലധികം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും മൂന്ന്‌ ലക്ഷത്തി ഇരുപത്തൊന്നായിരം രൂപയുടെ വിദേശ കറന്‍സിയും കണ്ടെടുത്തു.നൂറ്റി പതിനൊന്ന്‌ ഗ്രാം സ്വര്‍ണ്ണവും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്‌. ഇവരില്‍ നിന്നും ആകെ പതിനാറ്‌ ലക്ഷത്തി അറുപത്തിരണ്ടായിരത്തിലധികം രൂപയുടെ മുതലുകള്‍ കണ്ടെടുത്തതായി വിജിലന്‍സ്‌ സംഘം വ്യക്തമാക്കി.

sameeksha-malabarinews

കഴിഞ്ഞ ഒരാഴ്‌ചയായി പിടിയിലായ ജീവനക്കാര്‍ വിജിലന്‍സ്‌ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തുവരികയാണ്‌. പ്രതികളെയും തൊണ്ടി മുതലും വിജിലന്‍സ്‌ സന്നിധാനം പൊലീസിന്‌ കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!