Section

malabari-logo-mobile

മണ്ഡലകാലത്തിന്‌ സമാപനമായി ശബരിമല നടയടച്ചു

HIGHLIGHTS : ശബരിമല: 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന്‌ സമാപനമായി. കഴിഞ്ഞദിവസം സന്നിധാനത്ത്‌ നടന്ന മണ്ഡലപൂജയോടെയാണ്‌ വ്രതശുദ്ധിയുടെ നാളുകള്‍ക്ക്‌ സമാപനമായത്‌....

Sabarimala1ശബരിമല: 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന്‌ സമാപനമായി. കഴിഞ്ഞദിവസം സന്നിധാനത്ത്‌ നടന്ന മണ്ഡലപൂജയോടെയാണ്‌ വ്രതശുദ്ധിയുടെ നാളുകള്‍ക്ക്‌ സമാപനമായത്‌. മകരവിളക്ക്‌ മഹോത്സവത്തിനായി ഇനി ഈ മാസം 30 ന്‌ ശബരിമല നടതുറക്കും.

തന്ത്രി കണ്‌ഠരര്‌ രാജീവരുടേയും, മേല്‍ശാന്തി കൃഷ്‌ണദാസ്‌ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ്‌ വ്രതാനുഷ്‌ഠാനങ്ങള്‍ക്ക്‌ സമാപനം കുറിച്ച്‌ ചടങ്ങുകള്‍ നടന്നത്‌. ഉച്ചയ്‌ക്ക്‌ കളഭാഭിഷേകത്തിന്‌ ശേഷം പ്രസന്നപൂജക്കായി നടയടച്ച സമയത്തായിരുന്നു മണ്ഡലപൂജ. തുടര്‍ന്ന്‌ ഒന്നരയോടെ നടയടച്ച ശേഷം ദീപാരാധനയ്‌ക്കായി 5.30 ന്‌ വീണ്ടും നടതുറന്നു. തുടര്‍ന്ന്‌ അത്താഴപൂജക്ക്‌ ശേഷം ഹരിവരാസനം പാടി നടയടച്ചതോടെ മണ്ഡലകാലത്തിന്‌ സമാപനമായി.

sameeksha-malabarinews

മകരവിളക്ക്‌ മഹോത്സവത്തിനായി ഈ മാസം 30 ന്‌ വീണ്ടും നടതുറക്കും. ജനുവരി 14 നാണ്‌ മകരവിളക്ക്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!