ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ബിജെപി തടയില്ല എംടി രമേശ്

കൊച്ചി:  ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാനസക്രട്ടറി എംടി രമേശ്.

എന്നാല്‍ ഹിന്ദുമതവിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്യാസികളായവരെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യാധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ വിശ്വാസികളായ ഹിന്ദുകള്‍ക്ക് ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കണമെന്നും രമേശ് ആവിശ്യപ്പെട്ടു.

ഓര്‍ഡിനന്‍സ് വഴി കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന ആവിശ്യമൊന്നും നടപ്പാക്കുന്ന കാര്യമെല്ലെന്നും എംടി രമേഷ് വ്യക്തമാക്കി