Section

malabari-logo-mobile

ശബരിമലയില്‍ പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

HIGHLIGHTS : കൊച്ചി: ശബരിമലയില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുമടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക...

കൊച്ചി: ശബരിമലയില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുമടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മണ്ഡലകാലം മുതല്‍ ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദേശം. കൂടാതെ അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കെല്ലാം ഇക്കാര്യത്തില്‍ അറിയിപ്പ് കൈമാറാനും കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ശബരിമല സെപഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

sameeksha-malabarinews

ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് കച്ചവടം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇരിമുടിക്കെട്ടില്‍ നാളികേരത്തില്‍ നെയ് നിറച്ചത്, വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞള്‍പ്പൊടി, അരി, ശര്‍ക്കര, അവില്‍,മലര്‍ എന്നിവ മാത്രമെ കൊണ്ടുപോകാന്‍ പാടുള്ളു.

സന്നിധാനത്ത് നിയന്ത്രണാധീതമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു എന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും കോടതി ശരിവെച്ചു.

നേരത്തെയും ഇവിടെ സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനം ശബരിമലയിലെ മാലിന്യ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!