Section

malabari-logo-mobile

ശബരിമല വിവാദം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച അഭിഭാഷകയുടെ സ്‌കൂട്ടര്‍ തകര്‍ത്തു

HIGHLIGHTS : സംഭവം നടന്നത് മലപ്പുറം പരപ്പനങ്ങാടിയില്‍ മലപ്പുറം : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി

സംഭവം നടന്നത് മലപ്പുറം പരപ്പനങ്ങാടിയില്‍
മലപ്പുറം : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയതിന് അഭിഭാഷകയുടെ സ്‌കൂട്ടര്‍ തകര്‍ത്തതായി പരാതി. പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകയായ പരപ്പനങ്ങാടി നെടുവ സ്വദേശിനി കൃപാലിനിയുടെ സ്‌കൂട്ടറാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സീറ്റ് കുത്തികീറിയനിലയിലായിരുന്നു. സ്‌കൂട്ടറിന്റെ ബ്രേക്ക് കേബിളും മുറിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. രാവിലെ പുറിത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടര്‍ നശപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്

sameeksha-malabarinews

കുറച്ച് ദിവസമായി ഈ ഭാഗത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചനടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ വാട്ട്‌സ് ആപ് ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന ഈ വിഷയത്തില്‍ ഇന്നലെ രാത്രി ഫെയസ്ബുക്ക് വാളിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ ബിജെപിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും സ്ത്രീപ്രവേശനവിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടിലെ വൈരുദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ട് നടത്തിയ പോസ്റ്റ് ആണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നതായി അഡ്വ കൃപാലിനി മലബാറിന്യൂസിനോട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!