ദര്‍ശനത്തിന് പണം വാങ്ങാമെന്ന് ആദ്യം പറഞ്ഞത് ദേവസ്വം ബോര്‍ഡ്

Sabarimala1തിരു: ശബരിമലയില്‍ വിഐപി ദര്‍ശനത്തിനത്തിന് പണം വാങ്ങാമെന്ന് ദേവസ്വം ബോര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായുള്ള തെളിവുകള്‍ പുറത്ത്. വിദേശത്ത് നിന്ന് ഓണ്‍ലൈനില്‍ കുടി ദര്‍ശനസമയം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ായിരിക്കെ തന്നെ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മുലത്തില്‍ പറയുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്ച. 25 ഡോളറോ അതിന് തുല്യമായ തുകയോ വേടിക്കാമെന്നാണ് ദേവസ്വം സക്രട്ടറി നല്‍കിയ സത്യവാങ്മുലത്തില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വിഐപികള്‍ക്ക് പ്രത്യേക ക്യു സമ്പ്രദായം വേണ്ടെന്നും തിരുപ്പതി മോഡലില്‍ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള ക്യു പണം ഈടാക്കി നടപ്പിലാക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ദേവസ്വം പ്രസിഡന്റ് പ്രയാര്‍ തുറന്നെതിര്‍ക്കുമ്പോഴാണ് പണം സ്വീകരിച്ച് വിഐപി ക്യു ആകാമെന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.