ഭീഷണിക്ക് മുന്നില്‍ എഴുത്ത് നിര്‍ത്തരുത്; എസ് ഹരീഷിന് പിന്തുണയുമായി;മന്ത്രി ജി സുധാകരന്‍

മലപ്പുറം: ഭീഷണിക്ക് മുന്നില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്‍. നോവല്‍ പിന്‍വലിക്കരുതെന്നും മന്ത്രി ഹരീഷിനോട് ആവശ്യപ്പെട്ടു. മതമൗലിക വാദികളുടെ ഭീഷണിയില്‍ എഴുത്ത് നിര്‍ത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു. എഴുത്തുകാരന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പൗരസമൂഹവും സാഹിത്യകാരന്‍മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവല്‍ എസ് ഹരിഷ് കഴിഞ്ഞദിവസം പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.