91 യാത്രക്കാരുമായി യാത്ര തിരിച്ച റഷ്യൻ സൈനിക വിമാനം കാണാതായി

മോസ്​കോ: 91 യാത്രക്കാരുമായി യാത്ര തിരിച്ച റഷ്യൻ സൈനിക വിമാനം കാണാതായി. ടി.യു 154 എന്ന വിമാനമാണ്​ കാണാതായത്​. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക്​ സീ റിസോർട്ടിൽ നിന്ന്​ സിറയയി​​ലെ ലതാക്കായിലേക്ക് പോയ വിമാനമാണ്​ കാണാതായത്​. വിമാനം ടേക്ക്​ ഒാഫ്​ ചെയ്​ത്​ ഇരുപത്​ മിനിറ്റിനകം റഡാറിൽ നിന്ന്​ അപ്രത്യക്ഷമാവുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. റഷ്യൻ മാധ്യമങ്ങളാണ്​ വാർത്ത പുറത്ത്​ വിട്ടത്. അപകടം റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

83 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. സൈനികർക്ക് പുറമേ ഒമ്പത് പത്രപ്രവർത്തകർ, റഷ്യൻ സൈന്യത്തിലെ കരോൾ സംഘം എന്നിവരും വിമാനത്തിലുണ്ടായിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. സിറിയയിലെ ലതാക്കയിലേക്ക് പുതുവർഷ ആഘോഷങ്ങൾക്കായാണ് ഇവർ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.