ഖത്തറിന്‌ 2022 ലോകകപ്പ്‌ ആതിഥേയ സ്ഥാനം നഷ്ടമായേക്കും

qatar_fifa_2430981fജനീവ: 2022 ലോകകപ്പ്‌ ഫുട്‌ബോളിനെ വരവേല്‍ക്കാനുള്ള ഒരു നാടിന്റെ ഒരുക്കങ്ങള്‍ പാഴായി പോകുമോ?. 2018ലേയും 2022 ലേയും ലോകകപ്പ്‌ വേദികള്‍ നിശ്ചയിക്കുന്നതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ നിറയുന്നതും നേരയ വഴിയിലൂടെയല്ല റഷ്യയും ഖത്തറും ലോകകപ്പ്‌ ആതിഥേയത്വം നേടിയതെന്നും ഇത്‌ പുനപരിശോധിക്കുമെന്നുമുള്ള ഫിഫയുടെ ഓഡിറ്റിങ്ങ്‌ ആന്റ്‌ കപ്ലയിന്റ്‌സ്‌ വിഭാഗം തലവന്‍ ഡൊമിനിക്കോ സ്‌കാലയുടെ വെളിപ്പെടുത്തിലും ഇതേ കുറിച്ച്‌ തുടരന്വേഷണമുണ്ടാകുന്ന സൂചനയുമാണ്‌ ഇപ്പോഴത്തെ അനശ്ചിതത്വത്തിന്‌ കാരണം ആദ്യമായാണ്‌ ഫിഫയുടെ ഒരു സീനിയര്‍ ഒഫീഷ്യല്‍ തന്നെ ലോകകപ്പ്‌ ആതിഥേയത്വത്തെ കുറിച്ച്‌ സംശയവുമായി രംഗത്തെത്തിയത്‌..
ഒരു സ്വിസ്‌ പത്രത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ സ്‌കാലയുടെ വെളിപ്പെടുത്തല്‍.
അമേരിക്കയില്‍ താമസിക്കുന്ന അറബ്‌ വംശജനായ അല്‍ മജീദി ആണ്‌ ലോകകപ്പ്‌ വേദി ഖത്തറിന്‌ ലഭിക്കാന്‍ വേണ്ടി ശ്രമിച്ചരുന്നയാള്‍. ഇയാളും എഫ്‌ബിഐയുടെ നിരീക്ഷണത്തിലാണ്‌