ഓടിക്കൊണ്ടിരുന്ന കാര്‍ നടുറോഡില്‍ നിന്ന്‌ കത്തി;യത്രക്കാര്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

accidentതിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ നടുറോഡില്‍ നിന്ന്‌ കത്തി. യാത്രക്കാര്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ ആനയറയ്‌ക്ക്‌ സമീപത്തുവെച്ചാണ്‌ കാറിന്‌ തീ പിടിച്ചത്‌. ബുധനാഴ്‌ച രാവിലെ ദേശീയപാതയിലാണ്‌ അപകടം സംഭവിച്ചത്‌.

തിരുവനന്തപുരം സ്വദേശിയായ രാജേഷും സുഹൃത്തുക്കളുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കഴക്കൂട്ടം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറിന്റെ പിന്നില്‍ നിന്ന്‌ പെട്ടന്ന്‌ തീ കത്തിപ്പടരുകയായിരുന്നു.

കാറിന്‌ തീപിടിച്ചത്‌ കണ്ട യാത്രക്കാര്‍ വാഹനം പതുക്കെ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. രാജേഷ്‌ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ അണച്ചപ്പോഴേക്കും കാറിന്റെ പിന്‍ഭാഗം പൂര്‍ണായും കത്തിനശിച്ചിരുന്നു.