ഒരിക്കലും നിലവിളക്ക്‌ കത്തിക്കില്ല; അബ്ദുറബ്ബ്‌

abdu-rabbകോഴിക്കോട്‌: നിലവിളക്ക്‌ വിവാദത്തില്‍ നിലപാട്‌ ആവര്‍ത്തിച്ച്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌. താന്‍ ഒരിക്കലും ഒരുചടങ്ങിലും നിലവിളക്ക്‌ കത്തിക്കില്ലെന്ന്‌ മന്ത്രി കോഴിക്കോട്‌ വ്യക്തമാക്കി.

ലീഗിന്റെ ആദ്യകാല മന്ത്രിമാരായിരുന്ന സി എച്ച്‌ മുഹമ്മദ്‌ കോയ, ഇസ്‌ഹാക്ക്‌ കുരിക്കള്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ നിലവിളക്ക്‌ കത്തിച്ചിരുന്നില്ല. ആ പാരമ്പര്യമാണ്‌ താനും പിന്തുടരുന്നതെന്നും അബ്ദുറബ്ബ്‌ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ഒറ്റപ്പെട്ടെന്ന ആരോപണത്തെയും അദേഹം എതിര്‍ത്തു.