യാത്രക്കാരുടെ ആവശ്യം നിറവേറ്റി കേരള ആര്‍.ടി.സി

rtcബംഗളൂരു: ഏറെ നാളത്തെ മലയാളികളായ യാത്രക്കാരുടെ ആവശ്യത്തിന്‌ പരിഹാരമായി കേരള ആര്‍ ടി സി ബസ്‌ സര്‍വീസ്‌ പീനയില്‍ നുന്നും ആരംഭിച്ചു. പതിറ്റാണ്ടു നീണ്ട ആവശ്യമാണ്‌ ഇതോടെ സഫലമായിരിക്കുന്നത്‌.

ബസവേശ്വര ബസ്‌ സ്റ്റാന്‍ഡിന്റെ പണി പൂര്‍ത്തിയായതോടെയാണ്‌ സര്‍വീസ്‌ ആരംഭിക്കാന്‍ കേരള ആര്‍ ടി സി തീരുമാനമെടുത്തത്‌. പീനയയില്‍ പുതുതായി പണികഴിപ്പിച്ച ബസവേശ്വര ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന സര്‍വീസുകള്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

രണ്ട്‌ വോള്‍വോ സര്‍വീസുകള്‍ ഉള്‍പ്പെടെ നാല്‌ സര്‍വീസുകളാണ്‌ പീനിയയില്‍ നിന്നാരംഭിക്കുന്നത്‌. ബസ്‌ സ്റ്റാന്‍ഡില്‍ ആരംഭിച്ച റിസര്‍വേഷന്‍ കൗണ്ടറിന്റെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു. ദിവസവും രാവിലെ ആറ്‌ മുതല്‍ ഒമ്പത്‌ വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെ രണ്ട്‌ ജീവനെക്കാരെ കൂടി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ മലയാളികളുള്ള മേഖലയാണ്‌ പീനിയയും പരിസര പ്രദേശവും.

കോട്ടയം മള്‍ട്ടി ആക്‌സില്‍ വോള്‍വോയാണ്‌ ആദ്യം പുറപ്പെട്ടത്‌. ആദ്യ ഘട്ടത്തില്‍ കോട്ടയം(വോള്‍വോ വൈകീട്ട്‌ 5), കോഴിക്കോട്‌ (സൂപ്പര്‍ ഫാസ്റ്റ്‌ വൈകീട്ട്‌ 5.15), എറണാകുളം (വോള്‍വോ വൈകീട്ട്‌ 6.15), കണ്ണൂര്‍ (സൂപ്പര്‍ഫാസ്റ്റ്‌ രാത്രി 9) എന്നിവിടങ്ങളിലേക്കാണ്‌ ഇവിടെ നിന്നുള്ള സര്‍വീസുകള്‍. പീനിയ ടിക്കറ്റ്‌ കൗണ്ടറിലെ ഫോണ്‍ നമ്പര്‍: 8762689508, 08023726677.