പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊല : ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ചേര്‍ത്തല:  വയലാറില്‍ പ്ലസടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുര്‍ണ്ണം. എല്‍ഡിഎഫും യുഡിഎഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ് ബസ്സുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.
പട്ടണക്കാട് പഞ്ചായത്തിലെ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്റെ മകന്‍ അനന്തു(18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ആര്‍എസ്എസ്സിന്റെ ശാഖയില്‍പോയിരുന്ന അനന്തു കൂട്ടത്തില്‍ ചിലരുടെ മയക്കുമരുന്ന് -ക്വട്ടേഷന്‍ ബന്ധങ്ങളെ എതിര്‍ക്കുകയും തുടര്‍ന്ന ശാഖയില്‍ പോകുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വയലാര്‍ രാമവര്‍മ്മ ഗവ. കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാ അനന്തു രാജരാജ്വേശരി ക്ഷേത്രത്തില്‍ ഉത്സവംകാണാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത് പ്രതികള്‍ അനന്തുവിനെ തൊട്ടടുത്ത പാടത്തുവെച്ച് ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച പകല്‍ രണ്ടരമണിയോടെ അനന്തുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.