Section

malabari-logo-mobile

ആര്‍ എസ് എസ് മേധാവിയുടെ പ്രസംഗം ലൈവായി ദൂരദര്‍ശനില്‍

HIGHLIGHTS : നാഗ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ഇന്ത്യയുടെ ദേശീയ ചാനലായ ദുരദര്‍ശന്‍ തല്‍സമയം പൂര്‍ണ്ണമായി സംപ്രേഷണം ചെയ്തത് വിവാദമാകുന്നു....

rssനാഗ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ഇന്ത്യയുടെ ദേശീയ ചാനലായ ദുരദര്‍ശന്‍ തല്‍സമയം പൂര്‍ണ്ണമായി സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ വെച്ച് നടത്തിയ വിജയദശമി സമ്മേളനമാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്.

1925 മുതല്‍ വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ വെച്ച് ആര്‍ എസ് എസിന്റെ കേഡര്‍മാര്‍ക്ക് മുമ്പില്‍ മാര്‍ഗദര്‍ശന്‍ എന്ന പേരില്‍ നടത്തുന്ന പ്രസംഗമാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്. പ്രസാദ്ഭാരതി നിലവിലുള്ള മാനദണ്ഡങ്ങള്‍ മുഴുവന്‍ മാറ്റിവെച്ചാണ് പ്രസംഗം സംപ്രേഷണം ചെയ്തത്.

sameeksha-malabarinews

പ്രസംഗത്തിലുടനീളം ആര്‍ എസ് എസിന്റെ പുതിയ രാഷ്ട്രീയ നിലപാടുകളടങ്ങിയ വിവാദ പരാമര്‍ശങ്ങളാണ് ഭാഗവത് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദു ഏകീകരണത്തിന് വഴിയൊരുക്കണമെന്ന് ഭാഗവത് പറഞ്ഞു. കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ ജിഹാദി ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നില്ലെന്നും, കേരളം ജിഹാദികള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നും പ്രസംഗത്തില്‍ ഭാഗവത് കുറ്റപ്പെടുത്തി. നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയ ഭാഗവത് സര്‍ക്കാരിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മാധ്യമങ്ങളെ കാവിവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!