ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6പേര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറുപേരെ പോലീസ് പിടികൂടി. മണിക്കൂട്ടന്‍, ബിജിത്ത്, എബി, പ്രമോദ്, അജ്ത്ത് എന്നിവരാണ് പടിയിലായത്. കേസില്‍ ആകെ ഏഴു പ്രതികളാണ് ഉള്ളതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുളള മേഖലകലില്‍ കൂടുതല്‍ സുരക്ഷ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.