കേരളത്തില്‍ ബഹുജനാടിത്തറ വര്‍ദ്ധിപ്പിക്കാന്‍ ആര്‍എസ്എസ്

downloadമോഹന്‍ ഭാഗവത് ഡിസംബര്‍ 29 ന് കൊച്ചിയില്‍

കൊച്ചി:  രാജ്യത്ത് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്ങില കേരളത്തിലെ രാഷ്ട്രീയ സാമുഹ്യമണ്ഡലങ്ങളല്‍ കാര്യമായ ഇടപെടലുകള്‍ നടത്തനാവുന്നില്ലെന്ന് പോരായ്മ നികത്താന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു, ഇതിന്റെ ഭാഗമായി ആര്‍എസ്‌സ് സര്‍വ്വചാലക് സംഘ് മോഹന്‍ ഭാഗവത് ഡിസംബര്‍ 29 ന് കേരളം സന്ദര്‍ശിക്കുമ്പോള്‍ വിവിധമേഖലകളിലെ പ്രമുഖരുമായി കുടിക്കാഴ്ച നടത്താന്‍ തിരൂമാനമെടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ രാഷ്്ര്രടീയ സ്ഥിതികള്‍ തിരിച്ചറിയാനും അതിനനുസരിച്ച് നിലപാടുകള്‍ രുപീകരിക്കാനുള്ള ആദ്യ ഘട്ടമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്
രാഷ്ട്രീയനിരീക്ഷകര്‍, സാമുഹ്യപ്രവര്‍ത്തകര്‍, പ്രമുഖ ഡോക്ടര്‍മാര്‍, ആശുപത്രി ഉടമകള്‍ എന്നവരുമായെല്ലാം മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തും.
ചര്‍ച്ചനടക്കുമെന്ന് വിവരം ലഭിച്ച രാഷ്ട്രീയ സാമുഹ്യപ്രവര്‍ത്തകര്‍ കുടിക്കാഴ്ചയെക്കുറിച്ച് ഭിന്നാഭിപ്രായമാണ് പ്രകടപിപ്പിച്ചത്.
ആര്‍എസ്എസ്സുമായി അടിസ്ഥാനപരമായ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മോഹന്‍ഭാഗവതുമായി ചചര്‍ച്ചിയില്‍ പങ്കെടുക്കില്ലെന്ന് അഡ്വ/ കാളീശ്വരം രാജ് വ്യാക്തമാക്കി. ആര്‍എസ്എസിന് മതേതരത്വത്തിന് എതിരായ കാഴ്ചപ്പാടാണെന്നും ജനാധിപത്യത്തോട് നിഷേധാത്മക നിലപാട് ഉള്ളവരാണെന്നും അതിനാലാണ് താന്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും കാളീശ്വരം രാജ് വ്യക്തമാക്കി
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സാമുഹ്യപ്രവര്‍ത്തകാനാ അഡ്വ ശിവന്‍ മഠത്തില്‍ പങ്കുവെച്ചത്. ഒരു വ്യക്തിയുമായി ആശയവിനിമയം നടത്തുന്നത് ആ വ്യക്തിയുടെ ആഭിപ്രായങ്ങള്‍ക്ക് നല്‍കുന്നതായി കാണാനീവില്ലെന്ന് ശിവന്‍ മഠത്തില്‍ പറഞ്ഞു.
29ന് കൊച്ചിയിലെത്തുന്ന ഭാഗവത് 30 നായിരിക്കും ചര്‍ച്ചകള്‍ നടത്തുക.