കലക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തി;ഭാഗവത് പതാക ഉയര്‍ത്തി

Story dated:Tuesday August 15th, 2017,11 28:am

പാലക്കാട്: കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിനെ മറികടന്നാണ് ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കളക്ടര്‍ വ്യക്തമാക്കിയിരുന്നത്.