പാലക്കാട്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്‌എസ്‌ ആക്രമണം

Story dated:Tuesday June 14th, 2016,05 28:pm

പാലക്കാട്‌: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ ആക്രമണം. നെല്ലായി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ്‌ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്‌.

റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍മാരെയാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചതി. പ്രാദേശിക ചാനലിന്റെ ക്യാമറയടക്കം എറിഞ്ഞുതകര്‍ത്തു.

പാലക്കാട്‌ നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ആറു പേരെ പോലീസ്‌ ഇന്നു രാവിലെ കസ്‌റ്റഡിയിലെടുത്തിരുന്നു. ബിജെപി പ്രവര്‍ത്തകരെയാണ്‌ ചെര്‍പ്പുളളശ്ശേരിയില്‍ നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.