ആര്‍എസ്എസ് ഭീഷണി: ടിഎന്‍ പ്രതാപന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

TN prathapanകൊടുങ്ങല്ലുര്‍: ആര്‍എസ്എസ് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ടിഎന്‍ പ്രതാപന് സംഘപരിവാര്‍ സംഘടനകളെ കടന്നാക്രമിക്കുന്നത് തുടര്‍ന്നാല്‍ ശാരീരകാക്രമണം നേരിടേണ്ടിവരുമെന്ന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു ഇതേ തുടര്‍ന്നാണ് എംഎല്‍എക്ക് സുരക്ഷ ഏര്‍പ്പെടിത്തിയിരിക്കുന്നത്

‘കുറച്ചുകാലമായി സംഘപരിവാറിനെതിരെ പ്രസംഗിക്കുന്ന താങ്കള്‍ ഇപ്പോള്‍ സംഘ് പ്രസ്ഥാനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നതായി അറിഞ്ഞു’ എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അതീവ ഗൗരവത്തോടെയാണ് ഞങ്ങള്‍ ഈ കാര്യം കാണുന്നത്. ആര്‍എസ്സഎസ് സംഘശക്തികളെ എതിര്‍ത്താലുണ്ടാവുന്ന ഭവിഷ്യത്ത് തനിക്ക് മനസിലായിട്ടുണ്ടാവും വാക്കിലല്ല പ്രവര്‍ത്തിയിലാണ് മറുപടിയുണ്ടാവുക അനുഭവിച്ചായിരിക്കും അറിയുക കൊടുങ്ങല്ലുരിന്റെ തീരദേശത്ത് അത് അനുഭവിച്ച നിരവധി പേരുണ്ടെന്ന് അറിയാമല്ലോ എന്നല്ലാം കത്തിലെഴുതിയിട്ടുണ്ട്..ആര്‍എസ്എസ് സംഘപരിവാര്‍ കൊടുങ്ങല്ലൂര്‍ മേഖല എന്നപേരിലാണ് കത്ത്.
ഭീഷണിക്കത്ത ലഭിച്ചവിവരം എംഎല്‍എ ആഭ്യന്തരമന്ത്രിയേയും കെപിസിസി പ്രസിഡന്റിനേയും അറിയിച്ചു. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി എ ഹേമചന്ദ്രനേയും വിവരം അറിയിച്ചു
തുടര്‍ന്ന്‌ന ആഭ്യന്തരമന്ത്രി എംഎല്‍എക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.