ആര്‍ എസ് പി യുടെ വരവ് : യുഡിഎഫ് നിയമസഭയില്‍ സുരക്ഷിതമാകുന്നു

തിരു:  ഇടതു മുന്നണിയില്‍ നിന്ന് രണ്ടു എംഎല്‍എമാരുമായുള്ള ആര്‍ എസ് പി യുടെ കടന്നുവരവോടെ യുഡിഎഫ് നിയമസഭയില്‍ സുരക്ഷിതമാവുന്നു. 73 സീറ്റുള്ള യുഡിഎഫിന്റെ അംഗബലം 75ആയി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അംഗസംഖ്യ 72 ആയിരുന്ന യുഡിഎഫ് പിന്നീട് ശെല്‍വരാജു കൂടിയെത്തിയതോടെയാണ് 73 ആയത്ട

ഇനി ബലകൃഷ്ണപിള്ളയുടെയും, പിസി ജോര്‍ജ്ജിന്റെയും സമ്മര്‍ദ്ധങ്ങള്‍ക്ക് പഴയപോലെ കോണ്‍ഗ്രസ്സ് വഴങ്ങി കൊടുക്കേണ്ടി വരില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന പ്രതിസന്ധിയും ഇതോടെ യുഡിഎഫിന് അലട്ടില്ല. ഇവരുടെ മൂന്ന് എംഎല്‍എ മാര്‍ രാജിവെച്ചാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല.

ആര്‍എസ്പി പിളരാതെ ഒറ്റ പാര്‍ട്ടിയായി മുന്നണി വിടുന്നതിനാല്‍ കുറുമാറ്റപ്രശനമില്ല. ഇരവിപുരത്തുനിന്ന് കെഎ അസീസും, കുന്നത്തൂരില്‍ നിന്ന് കോവൂര്‍ കുഞ്ഞിമോനുമാണ് ആര്‍എസ്പിയുടെ എംഎല്‍എമാര്‍.

രൂപതയുടെ ഇടപടലുള്ളതിനാല്‍ കേരളകോണ്‍ഗ്രസ്സ് ഇടതുപക്ഷത്തേക്ക് നീങ്ങാനുളഌസാധ്യതയും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം വന്നില്ലെങ്ങിലും എംഎല്‍എ സ്ഥാനം രാജി വെക്കാതെ മന്ത്രിസ്ഥാനമുള്‍പ്പെടുയള്ള മറ്റ സ്ഥാനങ്ങള്‍ രാജി വെച്ച് മുഖം രക്ഷിച്ച് മന്ത്രിസഭക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാനുള്ള ധാരണയായിരിക്കും തിങ്കളാഴ്ച നടക്കുന്ന കേരളകോണ്‍ഗ്രസ്സ് ഉന്നതാധികാരസമിയിലുണ്ടാവുക എന്നാണ് സൂചന.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ പരിക്കേല്‍ക്കില്ലെന്നാണ് യുഡിഎഫിന്റെ വിശ്വാസം ഇത് നേതൃമാറ്റം പോലുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ക്കും ഇടവരുത്തില്ലെന്നും കരുതപ്പെടുന്നു.