കേരളത്തില്‍ ആര്‍ എസ് പി യുഡിഎഫിലേക്ക്

rsp congressകൊല്ലം :  ഇടതുമുന്നണി വിട്ട ആര്‍ എസ് പിയുടെ ഐക്യമുന്നണിയിലേക്കുള്ള പ്രവേശനം നാളെയുണ്ടാകും. ദേശീയതലത്തില്‍ യുപിഎക്കൊപ്പവും സംസ്ഥാനതലത്തില്‍ യുഡിഎഫിനൊപ്പവും ഉറച്ചു നില്‍ക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ഉപാധികള്‍ ആര്‍ എസ് പി അംഗീകരിക്കുകയായിരുന്നു.

തിങ്കളാഴ്ച ചേരുന്ന കെപിസിസി എക്‌സിക്യുട്ടീവും, ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് നേതൃയോഗവും ആര്‍ എസ് പി പ്രവേഷനത്തന് അംഗീകാരം നല്‍കുന്നതോടെ ചൊവ്വാഴ്ച ഔദ്യോഗികമായ പ്രവേശനം പ്രഖ്യാപിക്കും

ഞായറാഴച് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പിപ തങ്കച്ചന്‍, രമേശ് ചെന്നിത്തല. ആര്‍ എസ് പി നേതാക്കളായ വിപി രാമകൃഷ്ണപിള്ള, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ലിഫാഹൗസില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങളുണ്ടായത്.

ആര്‍ എസ് പി യുഡിഎഫിലെത്തുന്നതോടെയ ഷിബി ബേബിജോണിന്റെ ആര്‍ എസ് പിയുമായുള്ള ലയനവും വരു ദിവസങ്ങളിലുണ്ടാവും.