റൊണാള്‍ഡീഞ്യോ കോഴിക്കോട്ട്

aaകോഴിക്കോട്: കാല്‍പന്തുകളിയുടെ ആരവങ്ങള്‍ ആഘോഷമായിരുന്ന കോഴിക്കോടിന്റെ സ്വന്തം നാഗജി ഫുട്‌ബോള്‍ വീണ്ടുമെത്തുന്നു. ഏറെ പൊലിമയോടെ. തിരിച്ചുവരവിന് തിളക്കമേകാന്‍ ടുര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത് ഫുട്‌ബോളിന്റെ മക്കയായ ബ്രസീലിന്റെ സ്വന്തം റൊണാള്‍ഡീഞ്യോ.
കളിക്കളം നിറഞ്ഞാടാന്‍ ലാറ്റിനമേരിക്കയില്‍ നിന്നും യുറോപ്പില്‍ നിന്നും കിടിലന്‍ ടീമുകള്‍ ഇത്തവണ നാഗ്ജി ആവേശക്കടലിളക്കുമെന്ന് ഉറപ്പിക്കാം.

ഫബ്രുവരി അഞ്ചു മുതല്‍ 21 വരെ കോഴിക്കോട് ഇഎംഎസ് സറ്റേഡിയത്തിലാണ് ഈ ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുക. കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും സൗദി അറേബ്യയിലെ പ്രമുഖ സ്‌പോര്‍ടസ് കമ്പനിയായ മോണ്ടിയാല്‍ എല്‍എല്‍പിയും ചേര്‍ന്നാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ആകെ എട്ടു ടീമുകളാണ് ടൂര്‍ണ്ണമെന്റിനെത്തുന്നത്. ഇതില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 21 ദേശീയടീമും ഉണ്ടാകും

റൊണാള്‍ഡീഞ്ഞ്യോ ടുര്‍ണ്ണമെന്റിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തും.ആദ്യമായാണ് റൊണാള്‍ഡീഞ്ഞ്യോ ഇന്ത്യയിലെത്തുന്നത്. ടൂര്‍ണ്ണമെന്റിനെ സമാധാനത്തിന്റെ സന്ദേശമായി ഉയര്‍ത്തിക്കാട്ടും ടുര്‍ണ്ണമെന്റ് ഇംഗ്ലണ്ട ആസ്ഥാനമാക്കിയ പ്രവര്‍ത്തിക്കുന്ന ചാരിറ്റബള്‍ സംഘടനയായ ഫുട്‌ബോള്‍ ഫോര്‍ പീസുമായി സഹകരിക്കും